പരീക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജൂലൈ 3-ന് നടന്ന കെ.ജി.സി.ഇ പരീക്ഷ പൂർണ്ണമായും റദ്ദാക്കും

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വൻതോതിൽ ആസൂത്രിത കോപ്പിയടി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ പരീക്ഷയിൽ കോപ്പിയടിച്ച ഒരു കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിദ്യാർത്ഥികൾ സമാനമായ രീതിയിൽ കോപ്പിയടിച്ചെന്ന സൂചന ലഭിച്ചതും തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും. പരീക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജൂലൈ 3-ന് നടന്ന കെ.ജി.സി.ഇ പരീക്ഷ പൂർണ്ണമായും റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു.

കണ്ണൂരിലെ മോഡേൺ ഐ.ടി.ഐ എന്ന സ്വകാര്യ കോച്ചിങ് സെന്ററാണ് ഈ ആസൂത്രിത കോപ്പിയടിക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരീക്ഷ എഴുതിയ 23 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇവർ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും കണ്ടെത്തി. നിലവിൽ ഈ സ്ഥാപനത്തിലെ കോഴ്സ് കോർഡിനേറ്ററെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...