Saturday, July 5, 2025 4:37 am

ആവേശം വിതച്ചു കോലങ്ങൾ എത്തിത്തുടങ്ങി – ഇന്ന് കോട്ടാങ്ങൽ കരയുടെ ഗണപതി കോലം..

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: മകരമാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. കാച്ചി എടുത്ത തപ്പിന്റെ ആസുരിക താളത്തിൽ വട്ടമിണക്ക് കൊട്ടി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പഞ്ച കോലങ്ങൾ കളത്തിൽ എത്തി. ഇന്നലെ രാത്രി 11 നു ആരംഭിച്ച പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിച്ചു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെ ഉള്ള പടയണി അവതരണം ആണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്.

ഗണപതി കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി, തുള്ളി ഉറഞ്ഞു എഴുന്നള്ളുന്നത് കാണികളിൽ അവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതി കോലത്തിനു ഉള്ള “കാപ്പൊലി ” കരക്കാരിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. കരക്കാർ ഇരുവശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണു കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ട് ഉള്ള അവതരണം ആണ് ഗണപതി കോലത്തിന്റെ പ്രത്യേകത. ഫെഫ്രുവരി  1,2 തീയതികളില്‍ അടവി, പള്ളിപ്പാന എന്നിവ നടക്കും. 3,4 തീയതികളില്‍ വലിയ പടയണിയും നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...