എല്ലാവരും ഇറങ്ങിപ്പോ ; യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിര്‍ത്തിയിട്ട കെ.എസ് ആര്‍ ടി സി ബസില്‍ നേരത്തെ കയറിയതിന് യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടര്‍. ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും  ഇവരെയെല്ലാം ബസില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു.

തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ബസില്‍ കയറിയത്. എന്നാല്‍ തനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടറുടെ ആവശ്യം. പുറത്ത് നല്ല വെയിലാണെന്നും താങ്കള്‍ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും യാത്രക്കാര്‍ പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചില യാത്രക്കാര്‍ ആദ്യം ബസില്‍നിന്നിറങ്ങിപ്പോയി. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ സമയം ബസിലുണ്ടായിരുന്നു. ഇതിനുശേഷവും ഇറങ്ങാന്‍ കൂട്ടാക്കാത്തവരെ കണ്ടക്ടര്‍ വീണ്ടും തെറിവിളിച്ചു. ഇതോടെ യാത്രക്കാരെല്ലാം ബസില്‍നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ ബസില്‍നിന്ന് ഇറങ്ങിയശേഷവും വനിതാ കണ്ടക്ടര്‍ തെറിവിളി തുടര്‍ന്നു. രൂക്ഷമായ അസഭ്യവര്‍ഷമാണ് കണ്ടക്ടര്‍ സ്ത്രീകള്‍ക്ക് നേരേ നടത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചോടെ കെ.എസ്.ആര്‍.ടി.സി.യിലും പരാതി എത്തി. ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ വെളിപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...