കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന്‍റെ നന്മ നിറഞ്ഞ ഇടപെടലിന് കയ്യടിക്കുകയാണ് കേരളം. ആയുർ – അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന് ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.
ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് കുമാർ ഡ്യൂട്ടിയിലെ തിരക്കിനിടയിലും ബസിൽ നിന്നിറങ്ങി ഊന്നു വടിയുമായി നിന്ന യാത്രക്കാരിക്ക് ആവശ്യമായ സഹായം നൽകി സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

പൊതുജനങ്ങളുമായി എപ്പോഴും നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഇത്തരത്തിൽ ആലംബഹീനരായ അനവധിപേരെ കണ്ടുമുട്ടുന്നുണ്ട്. ഇങ്ങനെയുള്ള അവസരത്തിൽ പ്രത്യാശയുടെയും സഹായത്തിന്‍റെയും ദയയുടെയും മനുഷ്യത്വത്തിന്‍റെയും ഊന്നുവടിയാകാൻ കഴിയണമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പിൽ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ട് പ്രവർത്തിച്ച ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന് പോസ്റ്റിൽ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...