Friday, May 9, 2025 12:27 pm

ഭൂപതിവ് ഭേദഗതി പ്രതിപക്ഷത്തെ കൂടി കേട്ട് തീരുമാനിക്കും ; കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ചട്ടം ഭേദഗതി ചെയ്യാൻ തയാറാണ്. എന്നാൽ ഭൂപരിഷ്കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകൾ കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചു പിടിക്കാനും മടിയില്ല. മറ്റു വകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ ആവുമോ എന്ന് പരിശോധിക്കുന്നതായും മന്ത്രി സഭയിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരം ആകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് റവന്യു മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിയമം. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്കടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുൻകാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

ഭൂ പതിവ് ചട്ടങ്ങളിൽ ഈ നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്ന് വ്യക്തമാക്കി സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിന് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്നതിനുള്ള നടപടി ആരംഭിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

0
ഓമല്ലൂർ : രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ 11-നും...

ജസ്റ്റിസ് കൃഷ്ണൻ നടരാജൻ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

0
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണൻ നടരാജൻ ചുമതലയേറ്റു. ചീഫ്...

ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും ന​ട​പ​ടി​ക​ളി​ല്ല

0
പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​മ്പോ​ഴും...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി....