പത്തനംതിട്ട : നാറാണംമൂഴി പഞ്ചായത്തിലെ കിഴക്കൻ മലയോര ഗ്രാമങ്ങൾ കാട്ടാന ഭീതിയിലാണ്. കുടമുരുട്ടി, ചണ്ണ, പാറക്കുഴി, കൊച്ചുകുളം, കുരുമ്പൻമൂഴി തുടങ്ങിയ മേഖലകളാ ണ് കാട്ടാനകളുടെ വിഹാര കേന്ദ്രം. വനത്തോടു ചേർന്ന് 17 കുടുംബങ്ങൾ ഇവിടെ താമസമുണ്ട്. അവരുടെ കാർഷിക വിളകളെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. ഇവയ്ക്ക് കടക്കാതിരിക്കാന്‍ വെച്ചിരിക്കുന്ന സൗരോർജ വേലിയും തകർത്താണ് ആനകളെത്തുന്നത്.
ഇന്നലെ പുലർച്ചെയും കുടമുരുട്ടിയിൽ കാട്ടാനയെത്തിയിരുന്നു. കുറുന്തോട്ടിക്കൽ കെ.കെ.ഉമ്മന്റെ പുരയിടത്തില്‍ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് ഒറ്റക്കൊമ്പൻ എത്തിയത്. ഒരു മൂട് തെങ്ങ്, 2 മൂട് റബർ, 3 മൂട് കുരുമുളക് കൊടി, ഒരു മൂട് ജാതി എന്നിവ പിഴുതു. ടാപ്പിങ്ങുകാരനായ ചണ്ണ പുലിയള്ളുങ്കൽ ബിജു എത്തിയപ്പോൾ ആന തെങ്ങിന്റെ മണ്ട പൊളിച്ചു തിന്നുകയായിരുന്നു.