ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. അബൂ ചാന്ദിക്ക് ഔഹിദിനെയാണ് (35) ആറ് ഗ്രാം ഹെറോയിനുമായി നെല്ലിക്കുഴിയില്‍നിന്നും കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ കുറച്ച്‌ ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നെല്ലിക്കുഴി കേന്ദ്രീകരിച്ച്‌ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ എം.ഡി.എം.എ, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ വില്‍പനയും വിതരണവും നടക്കുന്നതായ വിവരത്തെത്തുടര്‍ന്ന് നെല്ലിക്കുഴിയില്‍ എക്സൈസ് നിരീക്ഷണം ശക്തമായിരുന്നു.

ഇയാളില്‍നിന്നും 50 കുപ്പികളായി ഉദ്ദേശം ആറ് ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. എല്ലാ ആഴ്ചയും അസമില്‍ പോയി കിലോ കണക്കിന് ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്നിരുന്നതായി ഇയാള്‍ പറഞ്ഞു. എന്‍.ഡി.പി.എസ് നിയമപ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.എ.നിയാസ്, ജയ് മാത്യൂസ്, എ.ഇ.സിദ്ദിഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സി.എല്‍ദോ, പി.എസ്.സുനില്‍, ടി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....