ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന എമിറാത്തി സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ള ബഹിരാകാശയാത്രികരുടെ നാലംഗ സംഘത്തിന്‍റെ വിക്ഷേപണമാണ് സ്പേസ് എക്സ് മാറ്റിവെച്ചത്.ഗ്രൗണ്ട് സിസ്റ്റത്തിലെ പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിയത്. നാളെ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗ്രൗണ്ട് സിസ്റ്റം പ്രശ്നം കാരണം ക്രൂ-6 ന്റെ ഇന്ന് രാത്രി വിക്ഷേപണത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ക്രൂ-6 ഉം വാഹനങ്ങളും ആരോഗ്യകരമാണെന്നും ഡ്രാഗണില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബായി പ്രൊപ്പല്ലന്റ് ഓഫ്ലോഡ് ആരംഭിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് ട്വീറ്റ് ചെയ്തു.

യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായാണ് സുല്‍ത്താന്‍ അല്‍ നെയാദി യാത്ര തിരിക്കുന്നത്. അറബ് ലോകത്തുനിന്നുള്ള ആദ്യ ദീര്‍ഘകാല ബഹിരാകാശ സഞ്ചാരി എന്നതിനു പുറമേ ബഹിരാകാശത്തെ സുല്‍ത്താന്‍ എന്ന വിശേഷണവും കൂട്ടിനുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 6 മാസം നീളുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ യുഎഇക്കൊപ്പം ലോക ജനതയുടെ പ്രാര്‍ഥനയുമുണ്ടാകും.

ബഹിരാകാശത്ത് ദീര്‍ഘകാലം യുഎഇയെ പ്രതിനിധീകരിക്കാനുള്ള നിയോഗത്തില്‍ ആവേശഭരിതനാണ് സുല്‍ത്താന്‍ അല്‍ നെയാദിയെന്ന് യുഎഇയുടെ ബഹിരാകാശ പദ്ധതി മിഷന്‍ ടു മിഷന്‍ മാനേജര്‍ അദ്‌നാന്‍ അല്‍ റയീസ് പറഞ്ഞു. 180 ദിവസത്തെ വാസത്തിനിടെ ഇരുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനൊപ്പം 200ലേറെ പരീക്ഷണത്തില്‍ പങ്കാളിയാവുകയും ചെയ്യും. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകള്‍ക്ക് തയാറെടുക്കാന്‍ നാസയെ സഹായിക്കുന്ന പരീക്ഷണത്തിനു പുറമേ ജീവിതം, ഭൗതിക ശാസ്ത്രം, സാങ്കേതിക വികസനം, ഇന്‍-സ്‌പേസ് പ്രൊഡക്ഷന്‍ ആപ്ലിക്കേഷനുകള്‍, വിദ്യാര്‍ഥികളുടെ ശാസ്ത്രീയ പ്രോജക്ടുകള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ പഠനവിധേയമാക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...