ശബരിമല ഉള്‍പ്പെടുന്ന റാന്നിയിലാണ് ഏറ്റവും വലിയ മുലധന നിക്ഷേപം : മന്ത്രി ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല ഉള്‍പ്പെടുന്ന റാന്നി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മൂലധന നിക്ഷേപം നടക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. റാന്നി ബൈപ്പാസിന്റെയും പാലത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. മലയോര പാതകള്‍ മനോഹരമായതോടെ ജനങ്ങള്‍ കൂടുതലായി ഇതുവഴിയാണ് യാത്ര നടത്തുന്നത്. അതാണ് റാന്നി പോലൊരു സ്ഥലത്ത് രണ്ടാമതൊരു പാലം കൂടി അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം വന്‍ തുക മാറ്റിവെച്ചു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആസൂത്രിതമായ നുണ പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്. ക്ഷേമപെന്‍ഷനും ശമ്പളവും അടക്കം ഒരു രൂപപോലും കുടിശിഖ വരുത്താത്ത സര്‍ക്കാരാണിത്. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ  പ്രസ്ഥാവനകള്‍ക്കിടെയാണിത്. കട്ടപ്പന – തേനി ടണല്‍ പ്രൊജക്ട് പൂര്‍ത്തിയാകുന്നതോടെ റാന്നി കൂടുതല്‍ വികസിക്കുമെന്നും മലയോര പാത കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിച്ചു. ശബരി റെയില്‍ പാത സംരക്ഷണ സമതി ജനറല്‍ കണ്‍വീനര്‍ കെ.പി തോമസ് മന്ത്രിയെ പൊന്നാട അണിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദേശം നല്‍കി. സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.പി സുഭാഷ് കുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പ്രശാന്ത് മോളിക്കല്‍, കെ.ജി റോയി, കോമളം അനിരുദ്ധന്‍, ലിസി ദിവാന്‍, എബ്രഹാം കുളമട, ബെന്നി പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...