ചേത്തയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വം നല്‍കിയ സഹകരണ സംരക്ഷണ മുന്നണി വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചേത്തയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നല്‍കിയ സഹകരണ സംരക്ഷണ മുന്നണി വിജയിച്ചു. ബാങ്ക് രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തില്‍ വരുന്നത്. ജനറല്‍ മണ്ഡലത്തിലേക്കാണ് മത്സരം നടന്നത്. മറ്റ് മണ്ഡലങ്ങളിലേക്കുള്ള സീറ്റുകളില്‍ ഭരണസമിതിയംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. സിറിയക് തോമസ്, പി.ആര്‍ ഷിജി, രാജേഷ് ടി.ചാക്കോ, വര്‍ഗീസ് യോഹന്നാന്‍, വി.എസ് രാധാകൃഷ്ണന്‍ എന്നിവരാണ് വിജയികള്‍.

നിക്ഷേപമണ്ഡലത്തില്‍ രാജേന്ദ്രന്‍ പിള്ള, വനിതാ മണ്ഡലത്തില്‍ ജോയ്സി ചാക്കോ, പ്രിയ ഷാജി, നീതു ജിനു, സംവരണ മണ്ഡലത്തില്‍ ടി.ആര്‍ നന്ദകുമാര്‍, പി.എസ് സാന്‍റു എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയംഗങ്ങള്‍ അധികാരമേറ്റു. ആദ്യ യോഗത്തില്‍ സിറിയക് തോമസിനെ പ്രസിഡണ്ടായും, പി.ആര്‍ ഷിജിയെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. സഹകരണ സംഘം രജിസ്ട്രാര്‍ ജാസ്മിന്‍ ജോയി വരണാധികാരി ആയിരുന്നു.

സഹകരണ സംരക്ഷണ മുന്നണി നേതൃത്വത്തില്‍ വാകത്താനത്തു നിന്നും ഇടമണ്ണിലേക്ക് വിജയാഹ്ളാദ പ്രകടനവും യോഗവും നടത്തി. യോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കോമളം അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, തിരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വി.കെ സണ്ണി, ജോജി കൊല്ലമുള, ആര്‍ വരദരാജന്‍, ആന്‍സന്‍ തോമസ്, വി.എം പ്രകാശ്, ജോണ്‍സന്‍ പുല്ലാട്ട്, എസ് ബാലശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...