സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന പരിപാടിയോട് കാണിക്കുന്ന അനാസ്ഥ തിരുത്താൻ ഇടപെടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ജനുവരി ഒന്ന് മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശന പരിപാടിയാണ് സിപിഐഎം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോൽവി മറികടക്കാനല്ല ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്തിരുന്നത്.  പലയിടത്തും ഇത് ഫലപ്രദമായി നടന്നില്ല. നേതാക്കന്മാർ എത്തിയ സ്ഥലങ്ങളിൽ മാത്രമാണ് ഗൃഹസന്ദർശനം കാര്യമായി നടന്നിട്ടുള്ളതെന്നും നേത്യത്വം വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഗൃഹസന്ദർശന പരിപാടി ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സിപിഐഎം. വനിതാ സ്‌ക്വാഡിനെ അടക്കം രംഗത്തിറക്കിയുള്ള പ്രവർത്തനങ്ങളാണ് നേത്യത്വം കണക്കുകൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...