കുതിപ്പ് തുടരുന്നു ; റെക്കോർഡിട്ട് സ്വർണവില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഗ്രാമിന് 40 രൂപ വർധിച്ചാണ് സ്വർണവില 5890 എന്ന റെക്കോർഡിട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇന്നത്തേതുകൂടി കൂട്ടി 14-ാം തവണയാണ് ഈ വർഷം സ്വർണവില റെക്കോർഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വർഷം ആദ്യമായി സ്വർണവില റെക്കോർഡിട്ടത്. റെക്കോർഡിട്ട വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ ഗ്രാമിനും 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന് വില.

2023 ഡിസംബർ 28ന് സ്വർണവില 5890 രൂപയായി ഉയർന്നു. ഗ്രാമിന് 830 രൂപയുടെ വർധനവും, പവന് 6640 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും 25,960 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...