ആറന്മുള : കോഴഞ്ചേരിയിൽ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മേലുകര സർവീസ് സഹകരണ ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. യു.ഡി.എഫ് ഭരിച്ചിരുന്ന ബാങ്ക് കള്ള വോട്ടിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തെന്നാണ് ആരോപണം. നിലവില്‍ ബാങ്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ജോമോന്‍ പറയുന്നു. ഫെയ്സ് ബുക്ക് പോസ്റ്റ് വിശദമായി വായിക്കാം….
കോഴഞ്ചേരിയിൽ സുതാര്യമായും സത്യസന്ധമായും പ്രവർത്തിച്ചുകൊണ്ടിരുന്ന മേലുകര സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ന്റെ നേതൃത്വത്തിൽ കുറച്ച് ഗുണ്ടകളെ പല സ്ഥലത്തുനിന്നും ഇറക്കി കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് നോക്കിനിൽക്കെ അവരുടെ ഒത്താശയോടുകൂടി ആക്രമിച്ച് റിട്ടേണിംഗ് ഓഫീസർ ഉൾപ്പെടെ സിപിഎമ്മിന് സഹായിച്ച് 100 കണക്കിന് കള്ളവോട്ട് ചെയ്ത് സൊസൈറ്റി പിടിച്ചെടുത്തു. ഇപ്പോൾ കോഴഞ്ചേരിയിൽ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ സ്ഥിതി എന്താണ്. മുഴുവൻ ഭരണസമിതി അംഗങ്ങളും സിപിഎം എൽഡിഎഫ് പ്രവർത്തകരാണ്. ജില്ലാ ആശുപത്രിയിൽ ഒരു മെഡിക്കൽ സ്റ്റോർ ഉണ്ടായിരുന്നു. അത് പൂട്ടി. സൊസൈറ്റിയോട് ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ ഉണ്ട് അതും പൂട്ടി. ഇപ്പോൾ അവിടുത്തെ ജോലിക്കാരുടെ ശമ്പളം മുഴുവൻ വെട്ടിക്കുറച്ച് പല ജോലിക്കാരെയും പിരിച്ചുവിട്ടു. ഡെയിലി ചിട്ടി ഉണ്ടായിരുന്നത് പൂർണമായി അവതാളത്തിലായി. പണം ചോദിക്കുന്നവരുടെ പണം കൊടുക്കുവാൻ ഇല്ലാതെ ഭരണസമിതി മരണസമിതി ആയി മുങ്ങി നടക്കുന്നു. ഏത് സമയവും പൂട്ടിക്കെട്ടുന്ന അവസ്ഥയിലാണ് സൊസൈറ്റി മുൻപോട്ട് പോകുന്നത്. ഇവിടുത്തെ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നേതൃത്വത്തിന് എന്ത് മറുപടിയാണ് ഇതിന് പറയുവാനുള്ളത്.
രഹസ്യമായും പരസ്യമായും എൽഡിഎഫിലെയും സിപിഎമ്മിനലെയും പല ആൾക്കാർ ഇതിനെപ്പറ്റി പല സ്ഥലങ്ങളിലും പറഞ്ഞു നടക്കുന്നു. പൂർണ്ണമായും അഴിമതിയിൽ മുങ്ങി കുളിച്ച് ഒരു സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നു. നിയമവിരുദ്ധമായി ഭരണസമിതിയിൽ പെട്ട പല അംഗങ്ങളും രണ്ട് സൊസൈറ്റിയിൽ അംഗങ്ങളാണ്. പല പരാതികളും നിയമപരമായി മുകൽത്തട്ടിൽ കൊടുത്തിട്ട് ഒരു നടപടിയും എടുക്കുന്നില്ല. മന്ത്രി മുതൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഭരണസമിതി വരെ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുമ്പോൾ കോഴഞ്ചേരിയിലെ ഒരു സൊസൈറ്റി മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സൊസൈറ്റിയിലും പൊതുജനങ്ങൾ ഡിപ്പോസിറ്റ് ചെയ്ത പണവും ചിട്ടിയടച്ച പണവും ഉൾപ്പെടെ തട്ടിപ്പ് നടത്തി കൊണ്ടുപോയിരിക്കുന്നു. ഇതിന് കൂട്ടുനിൽക്കുവാൻ പൊതുജനങ്ങൾ ഇനിയും ഒരിക്കൽക്കൂടി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണം സംസ്ഥാനത്ത് ഉണ്ടാകുവാൻ വോട്ടുനൽകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും ക്രമക്കേട് നടത്തി പാവപ്പെട്ടവരുടെ പണം മുഴുവൻ അടിച്ചുമാറ്റി പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഈ ഭരണ നേതൃത്വത്തിന് ഇനിയും മുൻപോട്ടു പോകുവാൻ സാധിക്കുമോ? പത്തനംതിട്ട ജില്ലയിൽ മാത്രം എത്ര സഹകരണ ബാങ്കുകൾ കള്ളവോട്ട് നടത്തി പിടിച്ചെടുതത്ത് പൂർണമായും നശിപ്പിച്ചിരിക്കുന്നു. അധികാരത്തിന്റെയും ഭരണത്തിന്റെയും മറവിൽ എന്തും ചെയ്യാം എന്നുള്ള ധാർഷ്ട്യമാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൃത്യമായി വിധിയെഴുതും എന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ഭരണസമിതിയിൽ പെട്ട അംഗങ്ങളുടെ സ്വത്തു വിവരങ്ങൾ അന്വേഷിക്കുവാൻ സർക്കാർ തയ്യാറാകുമോ? വിജിലൻസ് തയ്യാറാകുമോ? അനധികൃതമായി പല ആൾക്കാരും കോടി കണക്കിന് രൂപയുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയത് ഇവിടുത്തെ പൊതുജനങ്ങൾക്ക് എല്ലാം അറിയാം. അധികാരത്തിന്റെ മറവിൽ നിലംനി കത്തിയെടുക്കുന്നത് ഉൾപ്പെടെ ഭരണമാറ്റം ഉണ്ടായാൽ ഇതെല്ലാം അന്വേഷണ വിധേയമാകും.































