കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയര്‍മാന്റെ കാൽ തല്ലിയൊടിച്ചു ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തുവ്വൂര്‍ : തുവ്വൂര്‍ കോട്ടക്കുന്ന് കള്ളുഷാപ്പ് വിരുദ്ധ സമരസമിതി ചെയര്‍മാന്‍ പി.പി. വില്‍സണെ വീട്ടില്‍ക്കയറി ആക്രമിച്ച് കാല്‍ തല്ലിയൊടിച്ചു. ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിട്ടുമുണ്ട്. കേസില്‍ തുവ്വൂര്‍ അക്കരക്കുളം സ്വദേശി കളരിക്കല്‍ മധുസൂദനനെ (52) കരുവാരക്കുണ്ട് പോലീസ് അറസ്റ്റുചെയ്തു. ആരോ തെറ്റിദ്ധരിപ്പിച്ച് ഇയാളെ വില്‍സണിന്റെ വീട്ടിലെത്തിച്ചതാണെന്നാണ് പോലീസ് പറയുന്നത്. മദ്യം കിട്ടുമെന്നു പറഞ്ഞായിരുന്നു ഇത്. മധുസൂദനന്‍ വില്‍സണിന്റെ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ടു. കിട്ടാതായതോടെ പ്രകോപിതനായി.

തുടര്‍ന്നായിരുന്നു അക്രമമെന്ന് പോലീസ് പറയുന്നു. കരുവാരക്കുണ്ട് എസ്.ഐ. കെ.എസ്. സുബിന്ദും സംഘവുമാണ് മധുസൂദനനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. ഇവിടെ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ 44 ദിവസമായി സമരം നടക്കുന്നുണ്ട്. ഇതു ഷാപ്പ് തുറക്കുന്നതിന് ഇപ്പോൾ തടസ്സമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...