ഇടുക്കി : ഇടുക്കി കരിമണ്ണൂരില്‍ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഫ്‌ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. ഗുണഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴാണ് ഈ ദുരവസ്ഥ. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. 17 ലക്ഷം രൂപ മതിപ്പു വില. കട്ടയും സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്‌ളാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുമ്പോഴാണ് താമസക്കാരുടെ ഈ ഗതികേട്. ചെറിയ മഴയില്‍ തന്നെ ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. സീലിംഗ് ഇളകിവീണു. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്‌ളാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1