ഞള്ളൂർ വന പാതയിലെ വെളിച്ചം ഒരാഴ്ചക്കുള്ളിൽ അണഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉദ്ഘാടനം ചെയ്ത് ഒരാഴ്ച കഴിയുന്നതിന് മുൻപ് അതുമ്പുംകുളം മുതൽ എലിമുള്ളുംപ്ലാക്കൽ വരെ സ്ഥാപിച്ച വഴിവിളക്കുകൾ കണ്ണടച്ചുതുടങ്ങി.സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തും കോന്നി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഇവിടെ വഴി വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ വഴി വിളക്കുകൾ സ്ഥാപിച്ച് ഒരാഴ്ച്ച കഴിയുന്നതിന് മുൻപ് തന്നെ ലൈറ്റുകൾ ഫ്യൂസായി തുടങ്ങി.ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ 2020 – 21 വാർഷിക പദ്ധതിയിൽ ഊർജ്ജ മേഖലയിൽ ലഭിച്ച തുകയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് വൈദ്യുത ലൈൻ വലിച്ചതിന് ശേഷം 2021 -22 വാർഷീക പദ്ധതിയിൽ കോന്നി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര കിലോമീറ്റർ ദൂരം അൻപത് പോസ്റ്റുകളിൽ ആയാണ് ബൾബുകൾ സ്ഥാപിച്ചത്.എന്നാൽ ബൾബ് സ്ഥാപിച്ച് ഒരാഴ്ച്ച കഴിയുന്നതിന് മുൻപ് തന്നെ ബൾബുകൾ അണഞ്ഞ് തുടങ്ങി.

വന മേഖലയായതിനാൽ വന്യ മൃഗങ്ങളുടെ സാന്നിധ്യവും അപകടങ്ങളും ഇവിടെ പതിവാണ്.മാത്രമല്ല അടുത്തടുത്തായി അപകട വളവുകൾ ഉള്ളതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു ഇതിനെല്ലാം പരിഹരമായാണ് ബൾബുകൾ സ്ഥാപിച്ചത്.എന്നാൽ ഒരാഴ്ച ബൾബ്ബ്‌ സ്ഥാപിച്ച് ഒരാഴ്ച കഴിയുന്നതിന് മുൻപ് തന്നെ ബൾബുകൾ ഫ്യൂസായി തുടങ്ങിയതിൽ കടുത്ത പ്രതിഷേധത്തിൽ ആണ് നാട്ടുകാർ.ഗുണ നിലവാരമില്ലാത്ത ബൾബുകൾ ആണ് പദ്ധതിക്ക് ഉപയോഗപെടുത്തിയതെന്നും ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...