ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

അബുജ (നൈജീരിയ): ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു. നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിൽ ജോലി ചെയ്തിരുന്ന ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജീവനക്കാരൻ സുരക്ഷാ സംരക്ഷണ ഗേറ്റ് തുറന്ന് മൃഗത്തിന് ഭക്ഷണം കൊടുക്കാൻ തുടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സിംഹം ഇയാളെ ആക്രമിക്കുകയും തുടർന്ന് സംഭവ സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നുവെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.

ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ​ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്. വൈൽഡ് ലൈഫ് പാർക്കിന്റെ മാനേജ്മെന്റ് മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ജീവനക്കാരുടെയും സന്ദർശകരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുനൽകുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....