ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ടു ; പട്ടികയില്‍ ഒന്നാം സ്ഥാനം നേടി ഈ രാജ്യം, അറിയാം പുതിയ വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഹൈന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് ആണ് പട്ടിക പുറത്തുവിട്ടത്. ലോകത്തിലെ യാത്രാവിവരങ്ങളുടെ കൃത്യമായ ഡാറ്റാബേസ് സൂക്ഷിക്കുന്ന ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്. സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാമത്. ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാകും. ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയ‍ർലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാമതുള്ളത്.

ഇവിടങ്ങളെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം, യുകെ, ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റസര്‍ലാന്‍ഡ് എന്നിവ നാലാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ഇന്ത്യ 82-ാമതാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. ഇന്തൊനേഷ്യ, മലേഷ്യ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും. 100-ാം സ്ഥാനത്താണ് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാനത്താണ് പട്ടികയില്‍ പിന്നിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...