തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിനറെ അപേക്ഷ. കമ്മീഷന്റെ അനുമതി ഇല്ലാത്തതിനാൽ ഗവർണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ കൊണ്ടുവരുന്നതിനെ കുറിച്ചും സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.
നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരണമെങ്കിൽ അതിവേഗം നടപടികൾ പൂർത്തിയാക്കണം. ബിൽ വേഗത്തിൽ സഭ പാസ്സാക്കി ഗവർണ്ണറുടെ അനുമതി ഉറപ്പാക്കണമെന്നതാണ് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.