തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീയെ തിരുവല്ലം പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിനിയും പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപവും കൊല്ലം പള്ളിമുക്ക് കോളേജിന് സമീപമുള്ള ഗ്രൗണ്ടിലെ ടെന്റിൽ മാറി മാറി താമസിച്ച് വരികയും ചെയ്യുന്ന ലക്ഷ്മി എന്ന് വിളിക്കുന്ന ബോച്ചമ്മ (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 8-ാം തിയതി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനെത്തിയ ഉള്ളൂർ ഇടവക്കോട് ചേന്തി അർച്ചന നഗറിൽ ഇലവുങ്കൽ ശ്യാം നിവാസിൽ ശ്യാമളയുടെ സ്വർണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. തുടർന്ന് ശ്യാമളയുടെ പരാതിയിൽ തിരുവല്ലം പോലീസ് കേസ്സെടുത്ത് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പാളയം ഭാഗത്തുനിന്നും തിരുവല്ലം എസ് എച്ച് ഒ ഫയസിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തിരക്കുള്ള ബസുകൾ, അമ്പലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി മോഷണ മുതലുകൾ തമിഴ്നാട്ടിൽ എത്തിച്ചാണ് വില്ലന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തൊണ്ടി മുതൽ ഉൾപ്പെടെയുള്ളവ കണ്ടെത്താനുണ്ടെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...