വല്ലം പാറക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന പരാതിയുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം വല്ലം പാറക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന പരാതിയുമായി നാട്ടുകാർ. അപ്രോച്ച് റോഡിന്‍റെ രൂപരേഖ മാറ്റിയതോടെ പ്രദേശത്തെ തോടിന്‍റെ നീരൊഴുക്ക് തടസ്സപ്പെട്ടതിനൊപ്പം അപകട വളവായി പ്രദേശം. കലുങ്ക് നിർമ്മാണത്തിനിടെ പ്രദേശവാസികൾ ഉന്നയിക്കുന്ന മണ്ണിടിച്ചിൽ ഭീഷണിയും ഉദ്യോഗസ്ഥർ കണ്ട മട്ടില്ല. പെരുമ്പാവൂരിൽ നിന്ന് കാലടിയിലെ തിരക്കൊഴിവാക്കി ഏഴ് കിലോമീറ്റർ കുറവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ കഴിയുന്നതാണ് വല്ലം-പാറക്കടവ് പാലം. പെരിയാറിന് കുറുകെ 2017ൽ തുടങ്ങിയ പാലം പണി പല പ്രതിസന്ധികളിൽ പെട്ടെങ്കിലും ഒടുവിൽ പൂർത്തിയാകാറായി.

അപ്രോച്ച് റോഡും സമീപത്തെ തോടിന് കുറുകെ ഉള്ള കലുങ്ക് നിർമ്മാണമാണ് പുതിയ തലവേദന. പാലം ഇറങ്ങി ഈ കലുങ്ക് കടന്ന് വേണം കര തൊടാൻ. എന്നാൽ അപ്രോച്ച് റോഡ് മുതൽ നേരത്തെ നിശ്ചയിച്ച രൂപരേഖ മാറിയാണ് നിലവിലെ നിർമ്മാണം. ഒക്കൽ പഞ്ചായത്തിലെ 4 വാർഡുകളിലെയും സമീപത്തെ പാടശേഖരങ്ങളിലെയും വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന ഓവുങ്ങ തോടിന്‍റെ ഒഴുക്കാണ് തടസ്സപ്പെടുന്നത്.തെറ്റായ രൂപരേഖ കലുങ്കിനെ ചെക്ക് ഡാമിന് തുല്യമാക്കും. തട്ട് തട്ടായുള്ള ഭൂമിയിൽ തോട് ഗതിമാറ്റി ഒഴുക്കാൻ ഇനിയും ഈ ഭാഗത്ത് മണ്ണിടിക്കുകയും വേണം. നിലവിൽ ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കുമ്പോഴാണ് ദിശമാറി അധികസ്ഥലത്തെ നിർമ്മാണം.

അപ്രോച്ച് റോഡിനായി ഒരു പ്രതിഷേധവുമില്ലാതെ സ്ഥലം വിട്ട് നൽകിയ 9 കുടുംബങ്ങൾ ഇപ്പോൾ മണ്ണിടിച്ചിൽ ഭീതിയിലുമായി. നാടിന്‍റെ വികസനത്തിന് എതിരല്ലെന്നും എന്നാൽ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ നിർമ്മാണം തടസ്സപ്പെടുത്താനും മടിക്കില്ലെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. രൂപരേഖയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വീട്ടുകാർക്കുള്ള സംരക്ഷണഭിത്തി കലുങ്ക് പണി പൂർത്തിയാകുന്ന മുറയ്ക്ക് തുടങ്ങുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...