തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനുവരി 18,19, 20 തീയ്യതികളിൽ തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവിൻ്റെ (പ്രവാസി സംഗമം) ലോഗോ പ്രകാശനം ചെയ്തു. പ്രവാസിയായ പി ഇ കോശിയാണ് ലോഗോ തയ്യാറാക്കിയത്. തന്ത്രി മുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരി മുൻ മന്ത്രി ടി എം തോമസ് ഐസക്കിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബന്യാമീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പത്മകുമാർ. ജോയിൻ്റ് കൺവീനർ പ്രിൻസ് വലിയ കലാ, മീഡിയാ കൺവീനർ ടി എ റെജികുമാർ, അക്കോമസേഷൻ കൺവീനർ പ്രമോദ് ഇളമൺ, മാധ്യമ പ്രവർത്തക അനുഷാ പോൾ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

എ കെ ജി പഠന ഗവേഷണ കേന്ദ്രം, വി എസ് ചന്ദ്രശേഖരപിള്ള സ്മാരക പഠന ഗവേഷണ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോൺക്ലേവിൽ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ഒരു ലക്ഷം പ്രവാസികളാണ് ഓൺലൈൻ മുഖേനയും നേരിട്ടും പങ്കെടുക്കുന്നത്. 2024ൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയ്ക്ക് മുന്നോടിയായി തിരുവല്ലയിൽ നടക്കുന്ന കോൺക്ലേവ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രവാസി സംഗമമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...