കോന്നി : കോന്നി ഞള്ളൂരിൽ ഭാരം കയറ്റി എത്തിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഞള്ളൂർ ഫോറെസ്റ്റേഷന് സമീപം വളവിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 400 സിമിന്റ് ചാക്കുകൾ നിറച്ച ലോറി തണ്ണിത്തോട് ഭാഗത്തേക്ക് ലോഡ് ഇറക്കാൻ പോകുമ്പോഴാണ് സംഭവം നടന്നത്.
പ്രധാന റോഡിൽ നിന്നും മറിഞ്ഞ ലോറി തലകീഴായി മറിഞ്ഞ് ഫോറെസ്റ്റേഷനിലേക്ക് പോകുന്ന റോഡിനും കോന്നി തണ്ണിതോട് ഇടയിൽ തേക്ക് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കില്ല. ലോറി മറിഞ്ഞ ഭാഗത്ത് ക്രാഷ് ബാറിയറും ഉണ്ടായിരുന്നില്ല. മുൻപും ഈ വളവിൽ പല തവണ ചെറിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.