ഉച്ചവിശ്രമ നിയമം വിജയകരമായി പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

മനാമ: ഉച്ചവിശ്രമ നിയമം വിജയകരമായി പൂർത്തിയായി. തൊഴിലാളികളെ കൊടും ചൂടിൽ നിന്ന് സംരക്ഷിക്കുന്ന ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസം നീണ്ടു നിന്ന നിയമമാണ് അവസാനിച്ചത്. തുറന്ന സ്ഥലങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനെ വിലക്കുന്നതായിരുന്നു നിയമം. കഴിഞ്ഞ വർഷം വരെ രണ്ട്മാസക്കാലം മാത്രം നടപ്പാക്കിയിരുന്ന നിയമം ഈ വർഷമാണ് മൂന്ന് മാസമായി ഉയർത്തിയത്. തൊഴിലാളികൾക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 2007-ൽ കൊണ്ടുവന്ന നിയമമാണിത്. തൊഴിലാളികളിൽ നിന്നും കമ്പനികളിൽ നിന്നും മികച്ച സഹകരണമാണ് നിയമത്തിനായി ലഭിച്ചത്. നിയമം പാലിക്കുന്നതിൽ കമ്പനികൾ 99.96 ശതമാനം പാലിച്ചതായി കഴിഞ്ഞ മാസം പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തുടനീളം 17,600ലധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ ആറ് നിയമലംഘനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീൽ അബുഹുസൈൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....