കാസർകോട് എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാസർകോട് ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖൻ എന്ന കിട്ടുവിനെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്. ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പോലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പോലീസ് വലയിലാക്കിയത്.

വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 2024 മാർച്ച്‌ 27നായിരുന്നു കവർച്ച.രണ്ടുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. 2024 മാർച്ച്‌ 27 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയിലെ കവര്‍ച്ച നടക്കുന്നത്. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ത്ത് കൊണ്ടുപോവുകയായിരുന്നു. പിന്നില്‍ മൂന്നംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ ക്യാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...