മേപ്പയ്യൂരിൽ വിവാഹസംഘത്തിന്റെ കാർ അഭ്യാസം : കടുത്ത നടപടിയുമായി എം.വി.ഡി ; ലൈസൻസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മേപ്പയ്യൂരിൽ വിവാഹ ആഘോഷത്തിന്റെ ഭാഗമായി റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഘത്തിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വിവാഹസംഘം വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. മേപ്പയ്യൂരിലെ മഞ്ഞക്കുളം എന്ന സ്ഥലത്ത് കാറുകൾ നിരനിരയായി ഓടിച്ചും വാഹനങ്ങളുടെ ഡോറുകളിൽ കയറിയിരുന്നും യുവാക്കൾ അഭ്യാസപ്രകടനം നടത്തി. അഭ്യാസ പ്രകടനം പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗത തടസമാണ് ഉണ്ടാക്കിയത്. നാട്ടുകാർ ഈ ദൃശ്യങ്ങൾ പകർത്തി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.

അപകടകരമായ ഡ്രൈവിംഗിനും ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ നിയമവിരുദ്ധമായി ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനും കേസെടുത്തിട്ടുണ്ട്. വാഹനങ്ങളുടെ ആർ.സി താൽക്കാലികമായി റദ്ദാക്കി.നിയമലംഘകർക്ക് പിഴയും ചുമത്തിയിട്ടുണ്ട്. റോഡിലെ അഭ്യാസപ്രകടനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...