നൂറുതവണ പവർക്കട്ടില്ലെന്ന് പറഞ്ഞ്, അങ്ങനെ വരുത്തിത്തീർത്ത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നതെന്ന വിമർശനവുമായി എൻ.പ്രശാന്ത് ഐഎസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നൂറുതവണ പവർക്കട്ടില്ലെന്ന് പറഞ്ഞ്, അങ്ങനെ വരുത്തിത്തീർത്ത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണ് ഇവിടെ നടക്കുന്നതെന്ന വിമർശനവുമായി എൻ.പ്രശാന്ത് ഐഎസ്. തിരുവനന്തപുരത്ത് ബിജു പ്രഭാകർ ഐഎഎസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് വിമർശനം. സർക്കാരിന്‍റെ പല വകുപ്പിലും നടക്കുന്ന തോന്നിവാസങ്ങളാണ് പുസ്തകത്തിൽ പറയുന്നത്. സംസാരിക്കാനും അഭിപ്രായം പറയാനും എല്ലാവർക്കും അവകാശം ഉണ്ടെന്നും എൻ.പ്രശാന്ത് പറഞ്ഞു.

‘ഞാൻ കെഎസ്ഇബിയുടെ ചെയർമാൻ ആയി ഇരുന്നതാണ്. ആരും അറിയാതെ നമുക്ക് പവർ കട്ട് ചെയ്യാം. ഞാൻ ഇരുന്നപ്പോൾ ചെയ്തിട്ടുണ്ട്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് ഉണ്ട്. എന്നാൽ, മഴക്കാലത്ത് പ്രവർത്തിക്കുന്ന എത്ര ഹൈഡ്രോ പ്രോജക്ടുകളാണുള്ളത്. വിൻഡ് പ്രോജക്ടുകൾ എത്രയെണണ്ണം പ്രവർത്തിക്കുന്നുണ്ട്. ഒരു പമ്പ് സ്റ്റോറേജ് പ്രവർത്തിക്കുന്നുണ്ടോ?’ അദ്ദേഹം കുറ്റപ്പെടുത്തി. ലോഡ്ഷെഡിങ്ങിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രൊഫഷണൽ എഞ്ചിനീയർമാരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും പ്രശാന്ത് പറഞ്ഞു. അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയയാണെന്നും ആരും അറിയാതെ അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...