‘ടോക്സിക്’ എത്താൻ ഇനിയും കാത്തിരിക്കണം ; യഷ് – ഗീതു മോഹൻദാസ് ചിത്രത്തിന്റെ റിലീസ് നീട്ടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു:സൂപ്പർതാരം യഷും പ്രശസ്ത മലയാളി സംവിധായിക ഗീതു മോഹൻദാസും കൈകോർക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സി’ന്റെ റിലീസ് വൈകും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 2026 ജൂൺ നാലാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്ന് നിർമ്മാണ പങ്കാളികളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഔദ്യോഗികമായി വ്യക്തമാക്കി. സിനിമയുടെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയ വിവരം നിർമ്മാതാക്കൾ വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ചിത്രം ഇതിനോടകം പൂർത്തിയായെങ്കിലും ആഗോളതലത്തിൽ ഏറ്റവും വലിയ സ്കെയിലിൽ സിനിമ എത്തിക്കുന്നതിനാണ് റിലീസ് തീയതിയിൽ മാറ്റം വരുത്തിയത്. അടുത്തിടെ നടന്ന സിനിമാകോൺ 2026-ൽ ചിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് ഈ തീരുമാനത്തിന് പിന്നിൽ.

അന്താരാഷ്ട്ര വിതരണക്കാർക്കിടയിൽ ടോക്സിക് വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിതരണ കരാറുകളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കി ചിത്രം ആഗോളതലത്തിൽ ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം. മികച്ച ക്വാളിറ്റിയോടെ സിനിമ ലോകപ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിനിമ പൂർത്തിയായ വിവരം പങ്കുവെച്ച താരം യഷ് സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പ്രതികരിച്ചു. ടോക്സിക് എന്ന ചിത്രം സിനിമാപ്രേമികൾക്ക് പുതിയൊരു അനുഭവമാകുമെന്നും സിനിമാകോണിലെ മികച്ച പ്രതികരണങ്ങൾ ചിത്രത്തിലുള്ള വിശ്വാസം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആഗോള വിതരണ കരാറുകൾ പൂർത്തിയാക്കി ഉടൻ തന്നെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കി. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...

ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി...

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...