മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിഘടിത വിഭാഗത്തിൻറെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മാർത്തോമൻ പാരമ്പര്യത്തിൽ നിന്ന് കാലാകാലങ്ങളിൽ അടർന്നു പോയവർ ഇന്ന് പരമ്പരാഗത നാമധേയങ്ങൾ സ്വയം ചാർത്തുന്ന രീതി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന വ്യവഹാരത്തിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ആവർത്തിച്ച് അരക്കിട്ടുറപ്പിച്ച മലങ്കര നസ്രാണികളുടെ തലവനാണ് മലങ്കര മെത്രാപ്പോലീത്ത എന്നിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ നാമധേയം ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകാൻ കഴിയാതെ ഭരണഘടനാനുസൃതമുള്ള പദവികൾ അനധികൃതമായി ഉപയോഗിക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. കാതോലിക്ക, മലങ്കര മെത്രാപ്പോലീത്ത എന്നീ സ്ഥാനങ്ങളെ അവഗണനയോടെ കണ്ടിരുന്ന സമൂഹം ഇന്ന് അവയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് വിരോധാഭാസമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...