വര്‍ക്കലയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: വര്‍ക്കലയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച കേസില്‍ അയിരൂര്‍ താന്നിമൂട് വീട്ടില്‍ സുനില്‍കുമാര്‍ (42) ആണ് പിടിയിലായത്. ഇയാളെ കര്‍ണാടകയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 കാരിയായ യുവതിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്തു എത്തിയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍ പോലീസ് ഫെബ്രുവരി എട്ടിന് തന്നെ കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വര്‍ക്കല ഡി. വൈ.എസ്.പി സി.ജെ. മാര്‍ട്ടിന്റെ നിര്‍ദ്ദേശാനുസരണം അയിരൂര്‍ സി.ഐ സുധീറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സജിത്, പോലീസുകാരായ ജയ് മുരുകന്‍, സജീവ്, വരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കര്‍ണാടകയിലെ റാം ചൂഡ് എന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...