വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ചയാൾ കസ്റ്റഡിയിൽ ; ക്രൂരപീഡനത്തിനിരയായ യുവതി ചികിത്സയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പനവല്ലി സ്വദേശി അജീഷിനെയാണ് തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തത്. ജനനേന്ദ്രിയത്തിൽ 15 ലധികം മുറിവുകളോടെ ക്രൂരപീഡനത്തിനിരയായ യുവതി വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആദിവാസി യുവതി ക്രൂര പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബന്ധുവീട്ടിൽ താമസിക്കാനെത്തിയ യുവതിയെ പ്രദേശത്ത് ഉത്സവം നടക്കുന്നത് മുതലെടുത്ത് പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു.

ഏറെ നാളായി യുവതിയെ ഫോണിൽ വിളിക്കാറുണ്ടായിരുന്ന പ്രതി, ആളില്ലാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വയനാട് മെഡിക്കൽ കോളേജിൽ എത്തി പോലീസ് മൊഴിയെടുത്തപ്പോൾ തനിക്ക് പരാതിയില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ ഇത് പ്രതി വിവാഹ വാഗ്ദാനം നൽകിയതിനാലും പ്രതിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിനാലുമാണെന്നാണ് യുവതി പോലീസിൽ നൽകിയ പുതിയ മൊഴി. പ്രതി മുൻപും ആദിവാസി യുവതികളെ ഉപദ്രവിച്ചിരുന്നതായും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും വിവാഹ വാഗ്ദാനം നൽകിയും രക്ഷപ്പെടുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...