യുവാവിനെ വീട്ടിലെത്തി കുപ്പി കൊണ്ട് കുത്തിയയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിനെ കുപ്പി കൊണ്ട് കുത്തിയയാളെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ വട്ടവിള അറുതലംപാട് എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) അറസ്റ്റിലായത്. കൊണ്ണിയൂര്‍ അറുതലപാട് മണിലാല്‍ ഭവനില്‍ മണികണ്ഠന്‍ നായരുടെ മകന്‍ ശരത്തിനാണ് (30) കുത്തേറ്റത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശരത്തിന്റെ വീട്ടിലെത്തിയ പ്രതി മതിലില്‍ കുപ്പി അടിച്ചു പൊട്ടിച്ചശേഷം ചില്ലുകൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു.

കുത്തേറ്റ് നിലത്തുവീണ ശരത്തിന്റെ തലയിലും പരിക്കേല്‍പ്പിച്ചെന്ന് പോലീസ് പറഞ്ഞു. വെട്ടയില്‍ ഭാഗത്തുനിന്നാണ് സഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിര്‍ദേശപ്രകാരം സി.ഐ എന്‍. സുരേഷ്‌കുമാര്‍, സി.പി.ഒമാരായ ഹരി, അജില്‍, അരുണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...