മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കൾ. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനുഗ്രഹം തേടിയാണ് യാത്ര. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്.
ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു.
ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തും. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയിൽ നേരത്തെ പെൺഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും വനിതാ കർഷക നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയിൽ അധികവും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.