പന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയെട്ടാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹാത്മാവ് വെടിയേറ്റുവീണ കറുത്ത ദിനം ആയിരുന്നു 1948 ജനുവരി 30. സത്യവും അഹിംസയും ആയുധമാക്കി ലോകത്തിന് തന്നെ വെളിച്ചമായ ഗാന്ധിജിയുടെ ധീരസ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിനെതിരെ പൊരുതി ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. എ നൗഷാദ് റാവുത്തർ, കെ ആർ വിജയകുമാർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, പി കെ രാജൻ, ഇ എസ് നുജുമുദീൻ, സുനിതാ വേണു, പി പി ജോൺ, വൈ റഹിം റാവുത്തർ, രാഹുൽരാജ്, അഡ്വ. മുഹമ്മദ് ഷഫീഖ്, കെ എൻ രാജൻ, ബൈജു മുകടിയിൽ, അഡ്വ. മൻസൂർ, സിബി പുഴക്കാട്, മുരളീധരൻ പരിയാരത്ത്, ജേക്കബ് ജോർജ്, സാമുവൽ ഡേവിഡ്, ആർ രാധാകൃഷ്ണൻ, ധർമ്മജൻ കുന്നിക്കുഴി, സുരേഷ് മങ്ങാരം, സിറാജ് കൊച്ചുവീട്ടിൽ, ടി എം ജോയ്, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...