കോന്നിയിലെ കൊലപാതക ശ്രമത്തിനിടെ അമ്മയും മക്കളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാര്‍ കൊല്ലന്‍പടിയില്‍ അമ്മയെയും മക്കളെയും തീ കൊളുത്തി കൊലപ്പെടുത്തുവാനുള്ള ശ്രമത്തില്‍ മക്കളുടെ സമയോചിതമായ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപെട്ടത്. ഷിജുവിന്റെ ഭാര്യ രജനിയെയും മക്കളായ പ്രവീണിനെയും പ്രണവിനെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. രാത്രിയില്‍ ഷിജു സിറ്റ് ഔട്ടില്‍ ഇരിക്കുന്നത് കണ്ടതിന് ശേഷമാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ മകന്‍ പ്രണവിന്റെ ശരീരത്തില്‍ വെള്ളം ഒഴിക്കുന്നതായി തോന്നുകയും ഇവര്‍ മൂവരും ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്തു. ഇവര്‍ കിടന്നിരുന്ന മുറിയുടെ ജനല്‍ വഴിയാണ് പ്രതി പെട്രോള്‍ അകത്തേക്ക് ഒഴിച്ചത്. ഇവര്‍ക്ക് രക്ഷപെടാന്‍ ആകുന്നതിന് മുമ്പ് തന്നെ പിതാവ് എന്ന് കരുതുന്ന നരാധമന്‍ മുറിയിലേക്ക് തീ ഇടുകയും ചെയ്തു.

മുറി മുഴുവന്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ മൂവരും വീടിന്റെ കഴുക്കോലിലേക്ക് പിടിച്ചുകയറുകയായിരുന്നു. രജനിയെ മക്കള്‍ രണ്ട് പേരും കൂടി പിടിച്ചു മുകളിലേക്ക് കയറ്റുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടികൂടി വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മുറി പുറത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീടിന്റെ കതക് വെട്ടിപ്പൊളിച്ചാണ് മൂവരും പുറത്തുകടന്നത്. മാതാപിതാക്കള്‍ തമ്മില്‍ നിരന്തരമായി കലഹമുണ്ടായിരുന്നതായാണ് മക്കളുടെ മൊഴി. സംഭവം നടന്നതിന്റെ അടുത്ത ദിവസം പ്രതി തൃശൂരിലേക്ക് പോകണം എന്ന് പറയുകയും ചെയ്തിരുന്നു. രജനിക്ക് ശരീരത്തില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് അമ്മയും മക്കളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...