സ്റ്റാലിൻ വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ന് ഡൽഹിയിൽ വിളിച്ചു കൂട്ടുന്ന യോഗത്തിൽ ഇരുപതോളം ബി.ജെ.പി ഇതര പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.എം.കെ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം സ്റ്റാലിൻ സ്ഥാപിച്ച ആൾ ഇന്ത്യ സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സോഷ്യൽ ജസ്റ്റിസ്: ദി റോഡ് എഹെഡ് എന്ന പരിപാടിക്കാണ് പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, ഫാറുഖ് അബ്ദുള്ള തുടങ്ങിയ നേതാക്കളും യോഗത്തിനെത്തും. മമതാ ബാനർജി, കെ.ചന്ദ്രശേഖർ റാവു, അരവിന്ദ് കേജ്‌രിവാൾ എന്നിവർ തങ്ങളുടെ പ്രതിനിധികളെ അയയ്ക്കും.

കോൺഗ്രസിനും ബിജെപിക്കും ബദലായി 1989 ൽ വി.പി സിംഗ് ഉയർത്തിക്കൊണ്ടു വന്ന സാമൂഹിക നീതി വിഷയമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ നീക്കത്തിനായി ഉപയോഗിക്കുന്നത്. ഇതിൽ സ്റ്റാലിനൊപ്പം കോൺഗ്രസുമുണ്ടെന്ന വ്യത്യാസം മാത്രം. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും. ഇത് ദേശീയ രാഷ്ട്രീയ ബദലിനായുള്ള നീക്കമല്ലെന്നും ,സാമൂഹ്യനീതിക്കായി പോരാട്ടം നടത്തുന്ന പ്രസ്ഥാനം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും സോഷ്യൽ ജസ്റ്റിസ് ഫെഡറേഷൻ കൺവീനറും ഡി.എം.കെ നേതാവുമായ പി. വിൽസൺ എം.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...