മേലുകര പള്ളിയോടം നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ആര്‍പ്പുവിളിയുടെ ഘോഷത്തില്‍ താലപ്പൊലിയുടെ അകമ്പടിയില്‍ മേലുകര പള്ളിയോടം പമ്പയില്‍ നീര്‍ തൊട്ടു പ്രമുഖ പള്ളിയോട ശില്‌പിയായിരുന്ന കോഴിമുക്ക്‌ നാരായണന്‍ ആചാരിയുടെ മകന്‍ സാബു ആചാരിയുടെ നേതൃത്വത്തിലായിരുന്നു പള്ളിയോടം പുനര്‍നിര്‍മ്മിച്ചത്‌. കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണത്തില്‍ പ്രമുഖനായ സാബു ആദ്യമായാണ്‌ പൂര്‍ണതോതില്‍ ആറന്മുള പള്ളിയോട നിര്‍മ്മാണത്തിലേക്ക്‌ എത്തിയത്‌. 1989 ല്‍ മേലുകര പള്ളിയോടം ഒടിഞ്ഞു രണ്ടായപ്പോള്‍ അത്‌ ചേര്‍ത്ത്‌ പൂര്‍ത്തിയാക്കിയത്‌ നാരായണന്‍ ആചാരിയും മകനുമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്‌. പള്ളിയോടം ബലപ്പെടുത്തി കൂടുതല്‍ വേഗത കൈവരുത്തുന്നതിനുള്ള പണികളാണ്‌ കഴിഞ്ഞ മൂന്നുമാസമായി നടന്നുവന്നിരുന്നത്‌. മണിക്കാലുകള്‍ ബന്ധിപ്പിച്ചാണ്‌ വേഗത കൂട്ടാനുള്ള ശ്രമം നടത്തിയത്‌. അമരം ബലപ്പെടുത്തുകയും ചെയ്‌തു. നീരണിയലിന്‌ മുന്നോടിയായി പുതിയതിന്‌ നല്‍കുന്ന അനുഷ്‌ഠാനം പോലെ തച്ചന്മാരുടെ നേതൃത്വത്തില്‍ കമുകിന്‍ പൂക്കുലയാല്‍ മഞ്ഞളും എണ്ണയും അഭിഷേകവും നടത്തി. കരയിലെ മുതിര്‍ന്ന തുഴച്ചില്‍ക്കാരായ ബാലചന്ദ്രന്‍ നായര്‍, സദാനന്ദന്‍ നായര്‍ എന്നിവര്‍ ആരതി ഉഴിഞ്ഞതോടെ കരക്കാരുടെ കൈക്കരുത്തില്‍ പള്ളിയോടം മാലിപ്പുരയില്‍നിന്നും പമ്പയിലേക്ക്‌ ഇറക്കുകയായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...