ഗുരുഗ്രാം : മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊലപ്പെടുത്തി ഫ്ലാറ്റിന് തീവെച്ചു. 59 കാരിയായ രാണു ഷായാണ് മരിച്ചത്. 27കാരനായ മകനെ അമ്മ ഭ്രാന്തൻ എന്ന് വിളിച്ചതിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ സെക്ടർ 48 ലെ വിപുൽ ഗ്രീൻസ് എന്ന അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് സംഭവം.
ഭർത്താവിനും മകനുമൊപ്പമാണ് രാണു ഷാ താമസിച്ചിരുന്നത്. ഇവരുടെ മകൻ ആതൃഷ് ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇവരുടെ ഫ്ലാറ്റിന് തീപിടിച്ചതായി സമീപവാസികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും പോലീസിനെയും വിളിച്ചത്.