മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകും : മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മൂലൂർ സ്മരണ നൽകുന്ന സന്ദേശം സാമൂഹിക മാറ്റത്തിന് പ്രേരണയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സരസകവി മൂലൂർ എസ് പദ്‌മനാഭപണിക്കരുടെ 155 – മത് ജയന്തിയും സ്മാരകത്തിൻ്റെ 35-ാം വാർഷിക ആഘോഷത്തിന്റെയും ഉദ്‌ഘാടനം മൂലൂർ സ്‌മാരകത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മാനുഷിക വിഭജനം ഏറെ നടക്കുന്ന കാലഘട്ടത്തിൽ നഷ്ടപെട്ട് പോകുന്ന മാനുഷിക മൂല്യത്തെ ചേർത്ത് പിടിച്ചുകൊണ്ടാണ് മൂലൂർ സ്മാരകം പ്രവർത്തിക്കുന്നത്. മൂലൂർ സ്മരണകൾ വിവേകപൂർവ്വം ചിന്തിക്കുന്നതിനു സഹായിക്കുന്നുവെന്നും സാമൂഹിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം എഴുത്തുകളിലൂടെ വരും തലമുറകളിലേക്കുള്ള വെളിച്ചം അദ്ദേഹം പകർന്നു നൽകിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മുന്‍എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്‌മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതാ കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗം മനോജ് ദാമോദർ, കെ.എന്‍. രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...