പൊങ്കാലയ്ക്ക് മുമ്പ് തലസ്ഥാനത്തെ റോഡുകൾ നന്നാക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. ഇതോടെ പതിവായി പൊങ്കാലയിടാറുള്ള സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ മറ്റിടങ്ങൾ തേടിപ്പോയി. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിൽ ഒരിടത്തും ഇക്കുറി അടുപ്പ് കൂട്ടാൻ ഇടം ഉണ്ടായിരുന്നില്ല. പൊങ്കാലയ്ക്ക് മുൻപായി റോഡുകൾ മുഴുവൻ നന്നാക്കുമെന്ന് പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് ഒടുവിൽ പറഞ്ഞത് ഫെബ്രുവരി 12 നാണ്. പണി പൂർത്തിയാകാത്ത ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഫെബ്രുവരി 16 നാണ് വെക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്.

സംഭവിച്ചത് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മാത്രം. വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള റോഡിൽ മിക്കിടത്തും മുന്നറിയിപ്പ് ബോർഡ് മാത്രം സ്ഥാപിക്കപ്പെട്ടു. പലയിടത്തും റോഡി പണി പൂർത്തിയായിട്ടില്ല. പണി കിട്ടിയത് പൊങ്കാലയ്ക്ക് വന്നവരാണ്. രാവിലെ നേരിയ മഴപെയ്തപ്പോൾ പൊങ്കാല ഇടാനെത്തിയവര്‍ ആശങ്കപ്പെട്ടു. മണ്ണുമൂടിയ റോഡുകളിലാണ് പലയിടത്തും അടുപ്പ്. ഭാഗ്യത്തിന് മഴ കനത്തില്ല. പൊങ്കാല പ്രമാണിച്ചാണ് റോഡ് പണി ത്വരിതഗതിയിലാക്കാൻ സമ്മർദം വന്നത്. പൊങ്കാല കഴിഞ്ഞ സ്ഥിതിക്ക് ഇനിയും പണി നീളുമോ എന്നാണ് അറിയാത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ വയര്‍ലെസ് തകരാര്‍ : വാര്‍ത്ത വ്യാജമെന്ന് ജില്ലാ പോലീസ് മേധാവി

0
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ഉപരാഷ്ട്രപതി എത്തിച്ചേർന്ന...

ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ ഓണാഘോഷം നടന്നു

0
ചിറ്റാർ : ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. സാംസ്കാരിക...

റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് – ബസ് സ്റ്റാന്‍ഡ്‌ റോഡ്‌ തകര്‍ന്നു : യാത്ര...

0
റാന്നി : ഇട്ടിയപ്പാറ ബൈപാസിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ തകർച്ച...

കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക്...