തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല ; എ കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് എന്‍സിപി ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആവശ്യം അറിയിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. എന്നാല്‍, ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കും തീരുമാനം. പരസ്യപ്രസ്താവനയിലൂടെ വിവാദമുണ്ടാക്കാനില്ല. ശക്തമായി രാജ്യസഭാ സീറ്റ് ആവശ്യം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് മുന്നണിയാണ്. കിട്ടിയാലും കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ പ്രവര്‍ത്തിക്കും. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാര്‍ട്ടിക്കകത്ത് ആവശ്യം ഉന്നയിച്ചതായും അറിയില്ല. സിപിഐഎം എന്തെങ്കിലും ഉറപ്പ് നല്‍കിയെങ്കില്‍ ചോദിക്കേണ്ടത് സിപിഐഎമ്മിനോടാണ്. മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ്.

സോളാര്‍ സമരത്തില്‍ എല്ലാ ഘടകകക്ഷികളും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നത് എല്ലാ ഘടകകക്ഷികളും അറിഞ്ഞായിരിക്കണമെന്നില്ല. ശേഷം ഘടകകക്ഷികളെ അറിയിക്കും. പിന്നീടാണ് തീരുമാനമെടുക്കുക. എല്ലാ സമരങ്ങളും ഒത്തുതീര്‍പ്പിലൂടെ തന്നെയാണ് അവസാനിക്കുന്നത്. ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ഇടതുമുന്നണി നേടില്ല. എന്നാല്‍, അഭിമാനകരമായ തലയുയര്‍ത്തിപ്പിടിക്കാവുന്ന വിജയം ഉണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
തച്ചമ്പാറ : പത്താംക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട്...

കാബിനറ്റ് റാങ്ക് പദവികളിൽ തീരുമാനം ഉടൻ : 4 പേരെ പരിഗണിച്ച് സർക്കാർ

0
തിരുവനന്തപുരം : ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കുള്ള പദവി നൽകുന്ന കാര്യത്തിൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ് : ലക്ഷ്യം വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് കടത്തൽ ആരോപണവുമായി സർക്കാർ

0
തിരുവനന്തപുരം : വിദേശനാണ്യം രാജ്യത്തിനുപുറത്തേക്കു കടത്താൻമാത്രം ലക്ഷ്യമിട്ടാണ് അർജന്റീന ടീമിെന്റയും ലയണൽ...

ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര ; മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും റദ്ദാക്കും

0
മുംബൈ : മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല,...