ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനിയുടെ ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വികസന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

കോളനിയിലെ റോഡുകളും വീടുകളും പൊതു കിണറും പുനരുദ്ധാരണം നടത്തുകയും ശൗചാലയ നിർമ്മാണവും സോളാർ വഴിവിളക്കുകൾ സ്ഥാപിക്കലും പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാടം ലക്ഷംവീട് അംഗൻവാടിയിൽ നടന്ന ചടങ്ങ് കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി. പുഷ്പവല്ലി അധ്യക്ഷയായ ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സുജ അനിൽ, പി വി ജയകുമാർ, വാർഡ് അംഗം ശോഭ ദേവരാജൻ,കലഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ,
കോളനി പ്രധിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത....

രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

0
കോഴിക്കോട്: രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് 44 -വയസുകാരൻ മരിച്ചു....

ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും : പത്തനംതിട്ട ജില്ലയില്‍ 1429.43 ഏക്കറില്‍ കൃഷിയുമായി കുടുംബശ്രീ

0
പത്തനംതിട്ട : ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാന്‍ കുടുംബശ്രീയുടെ 'ഓണക്കനി...

ഹിന്ദുരാഷ്ട്രത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന് ബാബാ രാംദേവ്

0
ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക്...