മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നല്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

For full experience, Download our mobile application:
Get it on Google Play

കോന്നി: മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപു തന്നെ മെഡിക്കൽ കോളേജിനുള്ളിലെ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എച്ച്.എൽ.എൽ ന് അഡ്വ.കെ.യു.ജനീഷ് കുമാർ നിർദ്ദേശം നല്കി.മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളേജ് സന്ദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് എം.എൽ.എ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയത്. ഏപ്രിൽ 24നാണ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുന്നത്.

നിലവിലുള്ള മെയിൻ റോഡിൻ്റെ ടാറിംഗ് അവസാനിക്കുന്നിടം മുതൽ ആശുപത്രിക്ക് മുന്നിലൂടെ അക്കാദമിക്ക് ബ്ലോക്ക് വരെയുള്ള 400 മീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് എം.എൽ.എ നിർദ്ദേശം നല്കിയത്.10 മീറ്റർ വീതിയിൽ രണ്ട് വരി പാതയായാണ് റോഡ് നിർമ്മിക്കുന്നത്. നിലവിലുള്ള റോഡ് ജി.എസ്.പി, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് 20 ഇഞ്ച് ഉയർത്തും.ഓടയും നിർമ്മിക്കും. തുടർന്ന് ബി.എം.ആൻറ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കും. കിഫ്ബി യിൽ നിന്നും ലഭ്യമായ 3.5 കോടി രൂപയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും കാമ്പസിനുള്ളിൽ സുഗമമായ യാത്രാ സൗകര്യം ലഭിക്കും. കൂടുതൽ പാർക്കിംഗ് സൗകര്യവും ലഭ്യമാകും.
ആശുപത്രിക്കും, അക്കാദമിക്ക് ബ്ലോക്കിനും ഇടയിലുള്ള സ്ഥലം ലെവൽ ചെയ്ത് ഉദ്ഘാടന സമ്മേളനത്തിനായി സജ്ജമാക്കാനും എം.എൽ.എ നിർദ്ദേശം നല്കി.

ആദ്യമായി മുഖ്യമന്ത്രി മെഡിക്കൽ കോളേജിലെത്തുമ്പോൾ സ്വീകരിക്കാൻ കോന്നി നാട് ഒന്നാകെ മെഡിക്കൽ കോളേജിലെത്തിച്ചേരുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പുകൾ മലയോര നാട്ടിൽ ആരംഭിച്ചതായും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം പ്രിൻസിപ്പാൾ ഡോ: മെറിയം വർക്കി, സൂപ്രണ്ട് ഇൻചാർജ്ജ് ഡോ: ഷാജി അങ്കൻ, എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ രതീഷ് കുമാർ, ജഥൻ കൺസ്ട്രക്ഷൻ സീനിയർ പ്രൊജക്ട് മാനേജർ ബി. ജീവ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...