ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു, നിരവധിപ്പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഉധംപൂര്‍: ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് ബൈശാഖി ആഘോഷങ്ങള്‍ക്കിടെ ദുരന്തമുണ്ടായത്. ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് തകര്‍ന്നത്. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ നിരവധിപ്പേര്‍ കുട്ടികളാണ്. നിരവധി ആളുകള്‍ നടപ്പാലത്തില്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ഇരുമ്പ് നിര്‍മ്മിത പാലത്തിനടയിലും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ചെനാനി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മണിക് ഗുപ്ത വാര്‍ത്താ ഏജന്‍സിയോട് വിശദമാക്കിയത്. പോലീസും ദൌത്യ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...