ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നിയിലെ മത്സ്യ മാർക്കറ്റ് വ്യാപാരികള്‍ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നിയിലെ മത്സ്യ മാർക്കറ്റ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. മത്സ്യ വ്യാപാരികൾക്ക് കച്ചവടം ചെയ്യുവാന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്തുവെങ്കിലും ഒരു മാസം പോലും ആരും ഇവിടെ കച്ചവടം നടത്തിയില്ല. കോന്നി നാരായണപുരം ചന്തയിൽ ഗ്രാമ പഞ്ചായത്ത് വിട്ടുനല്കിയ സ്ഥലത്ത് കോസ്റ്റൽ ഏരിയാ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ രണ്ടേകാൽ കോടി രൂപ ചിലവഴിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണം പൂർത്തീകരിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് അഡ്വ.അടൂര്‍ പ്രകാശ് റവന്യു വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് തുറമുഖ വകുപ്പിന്റെ ഫണ്ടില്‍ നിന്നും കെട്ടിടത്തിന് തുക അനുവദിച്ചത്. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവാണ് കെട്ടിടം ഉത്ഘാടനം ചെയ്തത്.

വഴിയോരങ്ങളിലെ മത്സ്യ വ്യാപാരം നിരോധിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റിനു മുമ്പിൽ മത്സ്യ വ്യാപാരികള്‍  കച്ചവടം നടത്തുന്നത്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 49 മത്സ്യ സ്റ്റാളുകളാണ് ഇതിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. ഒരോ സ്റ്റാളുകളിലും മത്സ്യം വെട്ടി കേടുകൂടാതെ സൂക്ഷിയ്ക്കാനും, വൈദ്യുതി, കുടിവെള്ളം അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സാര കാര്യങ്ങളുടെപേരില്‍  ആധുനിക മത്സ്യ മാർക്കറ്റിലെ സ്റ്റാളുകള്‍ വ്യാപാരികൾ ഉപേക്ഷിച്ചിരിയ്ക്കുകയാണ്.

നിരവധി തവണ വ്യാപാരികളുമായി പഞ്ചായത്ത് ഭരണസമിതി ചർച്ചകള്‍ നടത്തിയെങ്കിലും ഇവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മാർക്കറ്റിലെ മുഴുവൻ മത്സ്യവ്യാപാരികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് പൂവൻപാറയിലെ തെരുവോര മത്സ്യ വ്യാപാരം അവസാനിപ്പിച്ച് അവരെ മത്സ്യ മാർക്കറ്റിലേക്ക് മാറ്റണം എന്നാണ്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഇന്ന് കോന്നിയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...