ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ട് ; ഫ്രാൻസ് ഒന്നാമത്, ഇന്ത്യയുടെ റാങ്ക് താഴേക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിന്‍റേതെന്ന് ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. അതേസമയം ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുക. ഫ്രാന്‍സിന് പിന്നാലെ പട്ടികയിലുള്ളത് ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലുള്ളവർക്കും 194 രാജ്യങ്ങളിൽ വിസയില്ലാതെ എത്താം. ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 193 രാജ്യങ്ങളില്‍ ഈ രാജ്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യുകെ, ലക്സംബർഗ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നിവയാണ് തൊട്ടുപിന്നിൽ.

അതേസമയം, ഇന്ത്യയുടെ സ്ഥാനം എന്തുകൊണ്ട് പിന്നിലേക്ക് പോയെന്ന് വ്യക്തമല്ല. 2023ൽ ഇന്ത്യക്കാർക്ക് 60 രാജ്യങ്ങളിലേക്കായിരുന്നു വിസരഹിത പ്രവേശനമുള്ളത്. 2024ൽ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. പിന്നെ എന്തുകൊണ്ട് റാങ്ക് താഴ്ന്നുവെന്ന് വ്യക്തമല്ല. പാസ്പോർട്ട് ഇൻഡക്സിൽ പാകിസ്ഥാന്‍റെ സ്ഥാനം 106 ആണ്. ശ്രീലങ്ക 101ആം സ്ഥാനത്തും ബംഗ്ലാദേശ് 102ആം സ്ഥാനത്തും നേപ്പാൾ 103ആം സ്ഥാനത്തുമാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...