ബീജിംഗ് : ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിയാന്‍ സെയിറ്റി 135 ാം വയസില്‍ ലോകത്തോട് വിട പറഞ്ഞു. സിംജിയാങ് പ്രവിശ്യയില്‍ ഇന്നലെയായിരുന്നു അന്ത്യം. 1886 ജൂണ്‍ 25 ന് കോമുസെറിക്ക് ടൗണ്‍ഷിപ്പിലാണ് സെയിറ്റിയുടെ ജനനം. 2013 ലാണ് ചൈനയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ബഹുമതി ലഭിച്ചത്. വളരെ ലളിതമായ ജീവിതം നയിച്ചിരുന്ന സെയിറ്റിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
ചൈനയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളി ലൊന്നാണ് കോമുസെറിക്ക്. ഇവിടെയുള്ള ഭൂരിഭാഗം മുതിര്‍ന്നവരും 90 വയസിന് മുകളിലുള്ളവരാണ്. ഈ പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്കും ഇതില്‍ സുപ്രധാന പങ്കുണ്ട്. പ്രദേശവാസികള്‍ക്കെല്ലാവര്‍ക്കും പ്രതിവര്‍ഷ ഹെല്‍ത്ത് ചെക്ക് അപ്പ്, 60 കഴിഞ്ഞവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്കുന്നുണ്ട്.