അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന സ്ത്രീ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ ; സഹോദരീഭർത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പേരയം : ഭർത്താവുമായി പിണങ്ങി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരയം മമത നഗർ, ഷീബാഭവനിൽ രാധിക (52) യാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന സഹോദരീഭർത്താവ് ലാൽകുമാറിനെ (48) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പറയുന്നത്: വിവാഹമോചനത്തിനുശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവർക്ക് മക്കളില്ല. രാധിക മുളവന സ്വദേശിയായ 32 കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള പ്രായവത്യാസം കുടുംബത്തിന് ഉൾക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീൺ രാധികയുമായി സംസാരിച്ചുനിൽക്കുന്നത് രാധികയുടെ സഹോദരി കണ്ടു. ഇവരുമായി വാക്കേറ്റമുണ്ടാകുകയും പ്രവീൺ മർദിക്കുകയും ചെയ്തു. അടുത്തദിവസം രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി.

ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പോലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാൻഡ് ചെയ്തു. ഷീബാഭവനം വീട് രാധികയുടെ പേരിൽ എഴുതിനൽകിയിരുന്നു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭർത്താവും വീട്ടിൽനിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങൾതമ്മിൽ വാക്കേറ്റമുണ്ടായി. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ രാധികയും ലാൽകുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകീട്ട് പുറത്തുപോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...