ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടും. എന്നാല്‍ പിടി ഉഷയ്‌ക്കെതിരെ തല്‍ക്കാലം അവിശ്വാസ പ്രമേയം അവതരിപ്പിക്കില്ലെന്നാണ് സൂചന. ജനറല്‍ ബോഡി യോഗത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുമെന്ന് ഐഒസി ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു.
12 സമിതി അംഗങ്ങളും ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കും. വെള്ളിയാഴ്ച്ചത്തെ യോഗത്തില്‍ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കില്ല.

25ന് ചേരുന്ന ഐഒസി പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. സമിതി അംഗങ്ങളെ കേള്‍ക്കാതെ ഉഷ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാതി. പന്ത്രണ്ട് അംഗങ്ങള്‍ ഒപ്പിട്ട അജണ്ട അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഉഷ പ്രത്യേകം അജണ്ടയും പുറത്തിറക്കിയിരുന്നു. എന്നാല്‍ റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കി എന്നതടക്കം ഉയര്‍ന്ന ആരോപണങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും വേണമെന്നാണ് സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം യോഗത്തില്‍ സംയുക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഉപാധ്യക്ഷ രാജലക്ഷ്മി സിംഗ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...