സി​നി​മ തു​ട​ക്കം മു​ത​ൽ കാ​ണി​ച്ചി​ല്ല ; തി​യേ​റ്റ​ർ ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം നൽകണമെന്ന് ഉ​ത്ത​ര​വ്

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : സിനിമ തു​ട​ക്കം​മു​ത​ല്‍ കാ​ണാ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ന് തി​യ​റ്റ​റു​ട​മ പ​രാ​തി​ക്കാ​ര്‍​ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ ഉത്തരവിട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ പ്ലാ​സ തി​യ​റ്റ​റി​നെ​തി​രെ ഏ​ലം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്ത്, ആ​ന​ന്ദ്, സു​ജീ​ഷ്, വി​ജേ​ഷ്, നി​ഖി​ൽ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ് ഉണ്ടായിരിക്കുന്നത്. കോ​ട​തി ചെ​ല​വി​ലേ​ക്കാ​യി 10,000 രൂ​പ​യും ന​ൽ​ക​ണം. 2023 എ​പ്രി​ൽ 30ന് ​രാ​ത്രി ഏ​ഴി​നു​ള്ള ‘ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ 2 ‘ കാ​ണാ​നാ​യി വൈ​കി​ട്ട് 6.45 നാ​ണ് പ​രാ​തി​ക്കാ​ർ തി​യ​റ്റ​റി​ലെ​ത്തി​യ​ത്. തി​യ​റ്റ​ർ വൃ​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് 10 മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

പക്ഷെ ഏ​ഴി​ന് ത​ന്നെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​റി​യി​ച്ച​വ​രോ​ട്‌ തി​യ​റ്റ​ർ അ​ധി​കൃ​ത​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
എന്നാൽ, ര​ണ്ട് മി​നി​റ്റ് മാ​ത്ര​മാ​ണ് വൃ​ത്തി​യാ​ക്കാ​നെ​ടു​ത്ത​തെ​ന്നും മ​ഴ കാ​ര​ണം പ​രാ​തി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​നി​ല്‍ ബു​ക്ക്ചെ​യ്ത​വ​ര്‍ വൈ​കി​യാ​ണ്‌ എ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു തീ​യ​റ്റ​ര്‍ അ​ധി​കൃ​ത​ർ ഉയർത്തുന്ന വാ​ദം. സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണ് തീ​യ​റ്റ​ര്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്മീ​ഷ​ന്‍റെ‍ വി​ധി. ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണമെന്നും ഉത്തരവുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...